Wednesday, 28 March 2007
ഒഡ്രാഡെക്ക്
പാവം ഒഡ്രാഡെക്ക്.....ചിരഞ്ജീവി ആണല്ലോ മൂപ്പര്..(ചിലപ്പോ എന്റെ തെറ്റിദ്ധാരണയാകാം...)എന്തായാലും ഒരു ദിശാബോധമില്ലാത്ത,പാര്‍പ്പിടമില്ലാത്ത,ജീവിതത്തില്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്ത അക്കാരണങ്ങളാല്‍ അമരനായ ആ പാവം ജീവിയുടെ പേരു ഞാന്‍ എന്റെ ഈ കുറിപ്പുകളുടെ തലക്കെട്ടാക്കി.അതിന്റെ കാരണം പക്ഷെ ഒഡ്രാഡെക്കിന്റെ അനശ്വരതയല്ല,പകരം ഒഡ്രാഡെക്കിന്റെ സ്രഷ്ടാവ് പറഞ്ഞ ഈ വാക്കുകളാണ്...."Anything that dies has had some kind of activity,some kind of aim in life,which has worn out;but tht does not apply to Odradek..."
Subscribe to:
Post Comments (Atom)
5 comments:
കാഫ്കയുടെ കഥാപാത്രത്തെക്കുറിച്ചാണോ...ഓഡ്രദെക് എന്ന കഥയും (വീട്ടുടമസ്ഥന്റെ വേപഥു) ആശയവും പാശ്ചാത്യലോകത്ത് പ്രശസ്തമാണെങ്കിലും മലയാളികള്‍ക്കിടയില്‍ അങ്ങനെയല്ല എന്ന് തോന്നുന്നു. കാഫ്കയുടെ നീണ്ട കൃതികള്‍ക്കാണ് ഇവിടെ പ്രചാരം കൂടുതല്‍. അതു കൊണ്ട് ഓഡ്രദെകിനെ പറ്റി ഒരു ആമുഖം കൊടുക്കുന്നതായിരുന്നു ഉചിതം.
കാഫ്കക്ക് ഓഡ്രദെക് തന്റെ തന്നെ ജീവിതത്തെ അപൂര്‍ണ്ണമാക്കി നിലനിര്‍ത്തുന്ന സാന്നിധ്യമാണ്. ഒഴിവാക്കാനാവാത്ത ഒരു 'ennui'. എന്നാലും വീട്ടുകാരനും ഓഡ്രദെകുമായി ഒരു സവിശേഷ ബന്ധം നില നില്ക്കുന്നു. ഒരു കണക്കില്‍ പറഞ്ഞാല്‍ വീട്ടുടമസ്ഥന്റെ അപരത്വമല്ലേ ഓഡ്രദെക്?
കാഫ്കയുടെ ഒഡ്രാഡെക്ക് തന്നെയാണു ഉദ്ദേശിച്ചതു...ആമുഖം കൊടുക്കാം,അപൂര്‍ണ്ണമായ ആ നിര്‍വചനത്തെ പൂരിപ്പിക്കാന്‍ ശ്രമിച്ചില്ല അല്ലെങ്കില്‍ കഴിഞ്ഞില്ല എന്നു പറയുന്നതാണു ശരി.
നല്ല തുടക്കം KP. ഒഡ്രാഡെക് ബ്ലോഗ്, കാഫ്കയുടെ ഒഡ്രാഡെക്കിനെപ്പോലെ അനശ്വരമാകട്ടെ എന്നാശംസിക്കുന്നു.
ആശംസകള്‍!
നന്ദി സുഷേണന് & മൂര്‍ത്തി...
കുറിപ്പുകള്‍ വായിച്ചു വിമര്‍ശനങ്ങള്‍ അറിയിക്കുമല്ലോ..
കെ.പി
Post a Comment