Friday, 30 March 2007

ആരാണീ ഒഡ്രാഡെക്ക്?

"The cares of a family man"...എന്ന ചെറുകഥയിലാണു ഒഡ്രാഡെക്കിന്റെ ജനനം.ഈ കഥയുടെ പേരു ഇതു തന്നെയാണൊ എന്നു ഇനിയും ഉറപ്പില്ല.യഥാര്‍ത്ഥപേരു “Die Sorge des Hauswaters" എന്നാണു..അതിന്റെ പരിഭാഷ ഇതു തന്നെ ആയിരിക്കാം എന്നു കരുതുന്നു.ഒഡ്രാഡെക്ക് എന്ന വാക്കിന്റെ ഉറവിടം പോലെ തന്നെ അവ്യക്തമാണു ആ ജീവിയും...ആരാണു അല്ലെങ്കില്‍ എന്താണു ഒഡ്രാഡെക്ക്?ഒരുപക്ഷെ അതു മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമത്തെ നേരത്തെ കണ്ടു കൊണ്ടാവാം കാഫ്ക കഥയില്‍ തന്നെ ആ വാക്കിന്റെ അവ്യക്തമായ ഉറവിടം സൂചിപ്പിച്ചുകൊന്ടു തുടങുന്നതു.അതിന്റെ വിചിത്രമായ രൂപം മനസ്സില്‍ വരക്കാന്‍ ശ്രമിക്കും തോറും സങ്കീര്‍ണ്ണമാകുന്നു...അര്‍ത്ഥമില്ലെങ്കിലും അസ്തിത്വമുള്ള എന്തോ ഒന്നു....ഒരു പക്ഷേ നമുക്കു ശേഷവും അനേകം തലമുറകളോളം നിലനില്‍ക്കുന്ന നാം കണ്ടെത്താന്‍ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭൌതികലോകം..അതിനെയാണു ഒഡ്രാഡെക്ക് നമുക്കു മുന്നില്‍ നിര്‍വചിക്കുന്നതു..അനിര്‍വചനീയതയാണു ഒഡ്രാഡെക്ക് നിര്‍വചിക്കുന്നതു...ഒരു അപസിദ്ധാന്തം?..അങ്ങനെയും ആകാം..

No comments: