തീവ്രപരിചരണ വിഭാഗത്തില്‍ ആറാം നമ്പറ് കിടക്കയില്‍
സ്വന്തം ശ്വാസകോശങ്ങളോട് പൊരുതുമ്പോള്‍ ഞാന്‍ കാവല്‍ നിന്നു.
സഹായിക്കാനല്ല..നിസ്സഹായതയുടെ ആഴമളക്കാന്‍.
അവയവങ്ങള്‍ ഓരോന്നായി കയ്യൊഴിഞ്ഞപ്പോള്‍
നിലക്കാറായ ഹൃദയമിടിപ്പിന്റെ താളം കാതോര്‍ത്തു ഞാന്‍ കിടക്കകരികില്‍ നിന്നു.
തളര്‍ന്നുപോയ കൈ പിടിച്ച്...അതിനേക്കാള്‍ തളര്‍ന്ന്
തലക്കരികിലെ യന്ത്രങ്ങള്‍ നിശ്ചലമായപ്പോള്‍ അച്ഛനെയും ചുമന്ന് ആംബുലന്‍സില്‍
അച്ഛന്റെ കൈ പിടിച്ചു നടന്ന വഴികളിലൂടെ...............
ചന്ദനത്തിരിയുടെ മണവും ബന്ധുക്കളുടെ കരച്ചിലും അച്ഛന് മടുത്തപ്പോള്‍
കര്‍മങ്ങള്‍...
കാല് തൊട്ടപ്പോള്‍ മരണത്തിന്റെ തണുപ്പ്
അച്ഛനെ മനസ്സില്‍ പ്രാര്‍ത്ഥിച്ച് ഉരുളകള്‍ പകുത്തെടുത്ത് ആത്മാവിന്..
“പൂരം നക്ഷത്രത്തില്‍ ജനിച്ച് അവിട്ടം നക്ഷത്രത്തില്‍ മരിച്ച....“
ഊണുമേശയില്‍ അച്ഛന് ഇനി ഉരുളകള്‍ ഞങ്ങള്‍ക്കായി പങ്കുവക്കില്ല.
സ്വീകരണമുറിയിലെ കസേരയില്‍ അച്ഛന് ഇനി ഉണ്ടാകില്ല.
അലമാരയില്‍ അച്ഛന്റെ പുസ്തകങ്ങള്‍ വായനക്കാരെ കാത്തു കഴിയും.
“പൂരം നക്ഷത്രത്തില്‍ ജനിച്ച് അവിട്ടം നക്ഷത്രത്തില്‍ മരിച്ച....“
അസ്ഥികള്‍ ശേഖരിച്ച മണ്‍കുടം പുഴയിലെ ഒഴുക്കിനൊപ്പം കാണാവുന്നതിനും അപ്പുറത്തേക്ക്
പുഴയിലെ ഒഴുക്ക് കൂടും മുന്‍പേ,ഞാന്‍ കരക്ക് കയറി തല തോര്‍ത്തി
തല നനഞ്ഞ് വെള്ളത്തില്‍ കളിച്ച് നടന്നാല്‍ അച്ഛന് വഴക്കുപറയും.
Subscribe to:
Post Comments (Atom)
15 comments:
ചില ഓര്‍മകള്‍.
ആ സ്നേഹത്തിന് പകരംവയ്ക്കാന്‍ മറ്റെന്തുണ്ട്...
(ഓര്‍മ്മകള്‍ താങ്ങാവട്ടെ)
കുഞ്ഞുവിരല്ത്തുമ്പില് നിന്ന് വിട്ടുപോകുന്ന കൈകള്‍.
പകരം വെക്കാന്‍ കഴിയാത്ത പലതും ഭൂമിയിലുണ്ട്.
എന്തുകൊടുത്താലും നേടാന്‍ പറ്റാത്തതും.
"ആലപ്പുഴക്ക് പോയ് വന്നാലെനിക്കച്‍ഛനോറഞ്ചു കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍
അച്ഛന് മരിച്ചതെയുള്ളു..( മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞീല ഞാന്‍ )"
ഈ വരികളോര്‍ത്തു പോയി ഒരു നിമിഷം..നല്ല പോസ്റ്റ് മാഷേ..!
അവസാനത്തെ ഒരൊറ്റ വാക്യത്തിലുണ്ട് പറഞ്ഞാല്‍ തീരാത്ത സ്നേഹത്തിന്റെ നൊമ്പരങ്ങള്‍.
പ്രമോദ്,കിരണ്‍,സു,”പടിപ്പുര” അഭിപ്രായങ്ങള്‍ക്ക് നന്ദി...തുടര്‍ന്നും കുറിപ്പുകള്‍ വായിക്കുമല്ലോ.
വല്ലാത്ത നൊമ്പരമായിപ്പോയി.
മനസ്സില്‍ തട്ടിയ,സാധാരണ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായ എഴുത്ത്.തന്റെ മക്കളെയും അവരെ കുറിച്ചുള്ള സ്വപനങ്ങളേയും പാതി വഴിയുലുപേക്ഷിച്ച് പോകേണ്ടി വന്ന ഒരുമ്മയുടെ മകളാണ് ഞാനും.
വല്യമ്മായിയുടെ കമന്റ് കണ്ടാണ് വന്നത്, വല്യമ്മായിയുടെ കമന്റു തന്നെ സങ്കടപ്പെടുത്തി, ഈ പോസ്റ്റിലെ വരികള്‍ അത് കൂട്ടി.
ആ അവസാനത്തെ വരികള്‍...
നന്നായിട്ടുണ്ട്
ഒരു ചെറിയ നിര്‍ദ്ദേശം..
വേര്‍ഡ് വെരിഫിക്കേഷന് എടുത്തുകളഞ്ഞുകൂടെ? സ്പാം ശല്യപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ ഈ മുന്‍കരുതല്‍ മതിയല്ലോ? കമന്റ് ഇടാന്‍ കുറെ തവണ ശ്രമിക്കേണ്ടി വരുന്നു.
qw_er_ty
സ്വന്തം മാതാ പിതാക്കളെ ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണു നിറയും അവര്‍ക്കു പ്രായം ഏറി വരുന്നതോര്‍ത്തു..
അവര്‍ ജീവിച്ചിരിക്കുന്നതിനോളം നന്മ വേറോന്നുമില്ല എന്നു വിസ്വസിക്കുന്നു ഞാന്‍.. അവര്‍ നഷ്ടപെട്ടാലുള്ള വേദന തീവ്രമായി അവതരിപ്പിച്ചു അല്ലേ..എന്താ ഞാന്‍ പോസ്റ്റിനു കമന്റിടുന്നത്.. എനിക്കറിയില്ല...
തറവാടി...നന്ദി.
വല്യമ്മായി .. ഇനിയും അഭിപ്രായങ്ങള്‍ പറയണം എഴുത്തിനെ പറ്റി.
അഗ്രജന്.. നന്ദി
മൂര്‍ത്തി.. വെരിഫിക്കേഷന് എടുത്തുകളയാം.
സാജന്... കമന്റിന് നന്ദി.
കെ.പി, കണ്ണു നിറഞ്ഞു.
Most of the time in life, its difficult to translate the language of mind to words and then pen it down... never ever read something so touching , so personal yet so amazingly well translated...
Avasaanathe varikal manassil vallathe thatti.. ini aaru enna chodyavumaayi.. achu
Post a Comment